കോഴിക്കോട്:കോഴിക്കോട് ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ സബ് ജൂനിയര്‍ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് എളേറ്റിൽ എം.ജെ. ഹയർ സെക്കന്‍ഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.
സ്കൂൾ പ്രിൻസിപൽ ഡോ. പി.പി. മുഹമ്മദ് ബഷീർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം എം.പി. മുഹമ്മദ് ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഇ.കെ. സാബിറ, എ.കെ കൗസർ, ഷബീർ ചുഴലിക്കര, ഒ. മുഹമ്മദ് ഇല്ല്യാസ്, ടി. ഷാനിഫ്, സി.സി. മുഹമ്മദ് ഹംറാസ് എന്നിവർ പ്രസംഗിച്ചു.